ദേശീയതലത്തിൽ ബിജെപി വിരുദ്ധമുന്നണിയുടെ പ്രധാനനേതാവായി മമതാ ബാനർജി മാറിക്കഴിഞ്ഞിരിക്കുന്നു. മോദിയ്ക്ക് ബദലായി നിൽക്കാൻ കെല്പുള്ള ഒരു നേതാവ് തീർച്ചയായും മമത തന്നെയാണ്. ഇന്ത്യ മുഴുവൻ വേരോട്ടമുറപ്പിക്കാനുള്ള ശ്രമത്തിലാണ് മമതയും തൃണമൂൽ കോൺഗ്രസും. അടുത്ത തെരഞ്ഞെടുപ്പോടെ അതു സാധ്യമാക്കാനുള്ള കൊണ്ടുപിടിച്ച നീക്കങ്ങളുമായി തൃണമൂൽ പ്രവർത്തനം ആരംഭിച്ചു.
കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാൻ കഴിഞ്ഞാൽ സംഗതി എളുപ്പമാകും എന്ന തിരിച്ചറിവിൽ നിന്നാണ് കേരളത്തെ ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾ മമത ശക്തമാക്കിയിരിക്കുന്നത്. കെ. സുധാകരൻ കെപിസിസി പ്രസിഡന്റായ ശേഷം കേരളത്തിലെ തലമുതിർന്ന കോൺഗ്രസ് നേതാക്കൾക്കുണ്ടായ അതൃപ്തി മുതലെടുക്കാൻ തന്നെയാണ് തൃണമൂലിന്റെ തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്. അതിനായി രഹസ്യചർച്ചകൾ കേരളത്തിലെ പല നേതാക്കളുമായി ഇതിനോടകം നടന്നുകഴിഞ്ഞു.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമുൾപ്പെടെയുള്ള നേതാക്കളെ തൃണമൂൽ നോട്ടമിടുന്നുണ്ട്. കേരളത്തിലെ അതൃപ്തരായ നേതാക്കളുടെ വലിയ ലിസ്റ്റ് തന്നെ ഇതിനോടകം തൃണമൂൽ തയ്യാറാക്കി കഴിഞ്ഞു. പലരുമായി ചർച്ചകൾ നടത്തുകയും ഡീൽ ഉറപ്പിക്കുകയും ചെയ്തു. ജനുവരി മാസത്തിൽ കോഴിക്കോട് വെച്ചു നടക്കുന്ന സമ്മേളനത്തിൽ ഒരു വലിയ പ്രഖ്യപനം ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. കോൺഗ്രസിന്റെ അടിവേര് തന്നെ നഷ്ടപ്പെടാൻ പോകുന്ന ഒരു വലിയ നീക്കമാണ് തൃണമൂലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ബിജെപിയിലെ ചില അതൃപ്തരെയും തൃണമൂൽ ലക്ഷ്യമിടുന്നുണ്ട്.
Copyright (c) 2019 by Jegtheme.