മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതകഥയെ ആസ്പദമാക്കി തമിഴ് സൂപ്പർ താരം സൂര്യ നായകനായെത്തിയ ‘ജയ് ഭീം’ 2022-ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനായുള്ള മത്സരത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടി.

‘മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം’ എന്ന വിഭാഗത്തിലേക്കാണ് സിനിമ മത്സരിക്കുന്നത്. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കി വരുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്സ്. ഓസ്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ് ഇത്.

സൂരരൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി ആമസോൺ പ്രൈമിലുടെ റിലീസ് ചെയ്ത ലീഗൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ‘ജയ് ഭീം’ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമാണ്. ജനിച്ച നാട്ടിൽ മനുഷ്യൻമാരായി അംഗീകരിക്കപ്പെടാൻ ഒരു വിഭാഗം നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.