ലണ്ടന്‍: മുറിക്കു ള്ളിലെ ചൂട്നിലനിര്‍ത്താന്‍ ഭിത്തികളില്‍ ചെടികള്‍ നട്ടു പിടിപ്പിക്കു ന്നത് സഹായിക്കു മെന്ന്
പഠനങ്ങള്‍. യൂ ണിവേഴ്സിറ്റി ഓഫ്പ്ലിമത്ത് നടത്തിയ പഠനത്തിലാണ്പുതിയ കണ്ടെത്തല്‍. പഠനത്തിനായി
യൂ ണിവേഴ്സിറ്റി ക്യാമ്പസിലെ ഒരു പഴയ കെട്ടിടം ഗവേഷക സംഘം തിരഞ്ഞെടുത്തു . 1970 കളു ടെ
തു ടക്കത്തില്‍ ക്യാമ്പസില്‍ പണി കഴിപ്പിച്ച സസ്റ്റെയിനബിലിറ്റി ഹബ്ബായിരു ന്നു തിരഞ്ഞെടുക്കപ്പെട്ട കെട്ടിടം.പഠനവിധേയമാക്കി. ചെടികള്‍ നട്ടു പിടിപ്പിക്കാത്ത ഭിത്തിയെ അപേക്ഷിച്ച്ചെടികള്‍ നട്ടു പിടിപ്പിച്ച ഭിത്തി
ചൂട്കൂടുതല്‍ നിലനിര്‍ത്തു ന്നതായി കണ്ടെത്തി. ചെടികള്‍ നട്ടു പിടിപ്പിക്കാത്ത ഭിത്തി
നഷ്ടപ്പെടുത്തിയതിനെക്കാള്‍ 31.4 ശതമാനം കുറവ്താപമാണ്ചെടികള്‍ നട്ടു പിടിപ്പിച്ച ഭിത്തി
നഷ്ടമാക്കിയത്. ഇത്തരം ഭിത്തികളില്‍ ദൈനംദിന താപനില ചാഞ്ചാട്ടങ്ങള്‍ക്ക്വിധേയമാകുന്നില്ലെന്നും
ഗവേഷണത്തില്‍ കണ്ടെത്തി. കെട്ടിടങ്ങളില്‍ താപനില നിലനിര്‍ത്താന്‍ ചെടികള്‍ എത്ര ത്തോളം
സഹായകരമാകുമെന്ന് കണ്ടെത്തു ന്നതിനായി ഇത്തരത്തില്‍ നടത്തു ന്ന ആദ്യം പഠനമാണിത്.
യൂ ണിവേഴ്സിറ്റി ഓഫ്പ്ലിമത്തിലെ സസ്റ്റെയനബിള്‍ എര്‍ത്ത് ഇന്‍സ്റ്റിട്ട്യൂ ട്ടു മായി സഹകരിച്ചായിരു ന്നു പഠനം.
ജൈവവൈവിധ്യം പോലെയു ള്ള നിരവധി നേട്ടങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകുന്നു വെന്ന്ബില്‍ഡിംഗ് ആന്‍ഡ്
എന്‍വയോണ്‍മെന്റ് എന്ന ജേണലില്‍ പറയു ന്നു . യു .കെയിലെ ഹരിത ഗൃഹ ബഹിര്‍ഗമനത്തിന്റെ 17
ശതമാനവും സംഭാവന ചെയ്യു ന്നത്കെട്ടിടങ്ങളാണെന്നിരിക്കെ പരിസ്ഥിതി സൗഹാര്‍ദമായ
അന്തരീക്ഷത്തിലേക്കു ള്ള ചുവടുവെയ്പ്പായി ഈ പഠനങ്ങള്‍ മാറു മെന്ന് കരു തപ്പെടുന്നു .
‘ഇംഗ്ലണ്ടിലുള്ള 57 ശതമാനം കെട്ടിടങ്ങളും 1964 ന്മുമ്പ് പണികഴിപ്പിച്ചവയാണ്. പുതിയ കെട്ടിടങ്ങളു ടെ
താപപ്ര കടനം (thermal performance ) മെച്ചപ്പെടുത്തു ന്നതിന്നിയന്ത്രണങ്ങള്‍ ഒരു പാട് വന്നിട്ടു ണ്ട്. അതിനാല്‍ തന്നെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുഖ്യപങ്ക് വഹിക്കു ന്ന നിലവിലുള്ള കെട്ടിടങ്ങള്‍ക്കാണ്
താപത്തിനാവശ്യമായ ഊര്‍ജം അനിവാര്യമായിട്ടു ള്ളത്. അതിനാല്‍ നിലവിലുള്ള കെട്ടിടങ്ങളു ടെ
താപപ്ര കടനം മെച്ചപ്പെടുത്തു കയാണ്വേണ്ടത്. നെറ്റ്സീറോ കാര്‍ബണ്‍ എമ്മിഷന്‍ എന്ന ലക്ഷ്യത്തിലേക്ക്
2050 ഓടെ യു .കെയ്ക്ക് എത്താന്‍ സാധിച്ചാല്‍ ഇന്ധനലഭ്യത കുറവ് പരഹരിക്കു വാന്‍ ഒരു പരിധി വരെ
സഹായിക്കും ‘, സസ്റ്റെയനബിള്‍ ആര്‍ക്കിടെക്ചറിന്റെ ഗവേഷകനും പഠനത്തിന്റെ മുഖ്യ രചയിതാവുമായ
ഡോ.മാത്യു ഫോക്സ് അഭിപ്രാ യപ്പെട്ടു .
ചെടികള്‍ നട്ടു പിടിപ്പിച്ച ഭിത്തി വായു ഗു ണനിലവാരം മെച്ചപ്പെടുത്താനും ശബ്ദം കുറയ്ക്കാനും (noise
reduction) സഹായിക്കു മെന്ന്ലോ കാര്‍ബണ്‍ ഡേവണ്‍ പ്രൊ ജ്ക്ട് ഇന്‍ഡസ്ട്രി യല്‍ റിസര്‍ച്ച്ഫെല്ലൊ
ഡോ.തോമസ് മര്‍ഫി പറഞ്ഞു. നിലവിലുള്ള കെട്ടിടങ്ങളു ടെ കാര്‍ബണ്‍ ഫുട്ട്പ്രി ന്റ് കുറയ്ക്കാനും ഇത്തരം
ലിവിംഗ്വോളു കള്‍ സഹായിക്കു മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . പ്രാ ദേശിക സ്ഥാപനങ്ങള്‍ക്ക്
സഹായകരമാവുകയും കാര്‍ബണ്‍ ബഹിര്‍ഗമന തോത്കുറയ്ക്കാനും സഹായിക്കു ന്ന പഠനങ്ങള്‍ക്ക്
സാമ്പത്തിക സഹായം നല്‍കുന്നത്യൂ റോപ്യന്‍ റീജിയണല്‍ ഡെവല്‍പ്പ്മെന്റ് ഫണ്ട് ( ഇ.ആര്‍.ഡി.എഫ്)
ആണ്. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കു ന്ന പഠനങ്ങള്‍ക്ക് 2.6 മില്ല്യണ്‍ പൗണ്ടാണ് ഇ.ആര്‍.ഡി.എഫ്
സാമ്പത്തിക സഹായം നല്‍കി യത്.
R