ഔസേപ്പച്ചന്റെ പാട്ടുവഴികളിലൂടെ
മേച്ചേരി ലൂയിസിന്റെയും മാത്തിരിയുടെയും മകനായി 1955 സെപ്റ്റംബർ 13-ന് തൃശൂർ ജില്ലയിലെ ഒല്ലൂരിലാണ് ഔസേപ്പച്ചൻ ജനിച്ചത്. ചെറുപ്പം മുതൽ തന്നെ സംഗീതത്തോടു കമ്പം ഉണ്ടായിരുന്നു. ഒല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബി.കോം. ബിരുദവിദ്യാഭ്യാസവും...